കോലിയക്കോട് എൻ.നാരായണൻ നായർ അന്തരിച്ചു

Jaihind Webdesk
Wednesday, April 14, 2021

തിരുവനന്തപുരം : കോലിയക്കോട് എൻ.നാരായണൻ നായർ അന്തരിച്ചു. ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായ കോലിയക്കോട് എൻ.നാരായണൻ നായർ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ടെലിവിഷൻ അവതാരക ലക്ഷ്മി നായർ, രാജ് നാരായണൻ, നാഗരാജ് നാരായണൻ എന്നിവർ മക്കളാണ്. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്‍റ് കോലിയക്കോട് കൃഷ്ണൻ നായർ സഹോദരനാണ്.