ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പ് പറയണം ; നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല | Video

Jaihind News Bureau
Tuesday, October 6, 2020

 

തിരുവനന്തപുരം : ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഫോണ്‍ വിവാദത്തിലൂടെ കരുതിക്കൂട്ടി ആക്ഷേപിക്കാനുള്ള ശ്രമമാണ് കോടിയേരി നടത്തിയത്. ഐ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് നല്‍കിയ മൊഴിയോടെ കോടിയേരിയുടെ ശ്രമങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് വസ്തുതകളെല്ലാം ബോധ്യപ്പെട്ടു. ഈ  സാഹചര്യത്തില്‍ തെറ്റായ പ്രചാരണം നടത്തിയ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം.

ക്ഷണപ്രകാരമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല. നോട്ടീസിന് മറുപടി ലഭിക്കുന്നതുവരെ കാക്കും. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

 

https://www.facebook.com/JaihindNewsChannel/videos/334810414463769