സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ; പകരം ചുമതല എ. വിജയരാഘവന്

Jaihind News Bureau
Friday, November 13, 2020

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു. മാറി നിൽക്കാൻ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനാണ് പകരം ചുമതല. ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് മാറി നിൽക്കുന്നതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍റെ വിശദീകരണം.