ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കി : പാർട്ടി മുഖപത്രത്തില്‍ കോടിയേരി ബാലകൃഷ്ണൻ

Jaihind News Bureau
Friday, July 17, 2020

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശിവശങ്കർ വിശ്വാസത്തിന് കോട്ടമുണ്ടാക്കിയെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. സ്വർണക്കടത്ത് കേസ് സർക്കാറിന്‍റെ പ്രതിഛായക്ക് കോട്ടംവരുത്തിയതായും പാർട്ടി മുഖപത്രത്തിൽ പറയുന്നു.