മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Jaihind Webdesk
Thursday, April 4, 2024

മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ ജി. നിർമ്മൽ കുമാർ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് കൊടിക്കുന്നിൽ എത്തിയത്. യുഡിഎഫ് നേതാക്കളായ പി.രാജേന്ദ്രപ്രസാദ്, എം മുരളി, എ.ബി കുര്യാക്കോസ്, കോശി എം.കോശി എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നൽകിയത്.