കുട്ടനാടിന്‍റെ മനസ്സറിഞ്ഞ് കൊടിക്കുന്നില്‍ സുരേഷിന്‍റെ തിരഞ്ഞെടുപ്പ് പര്യടനം; തൊഴിലുറപ്പ് തൊഴിലാളികളുടെ മുഴുവന്‍ പ്രശ്‌നവും പരിഹരിക്കുമെന്ന് ഉറപ്പ്

Jaihind Webdesk
Wednesday, April 3, 2024

കുട്ടനാടിന്‍റെ മനസ്സറിഞ്ഞ് പര്യടനം തുടരുകയാണ് മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ്. ഇന്ത്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ മുഴുവന്‍ പ്രശ്‌നവും പരിഹരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന്‍റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് കുട്ടനാട്ടില്‍ ഉജ്ജല സ്വീകരണം ലഭിച്ചു. നീരേറ്റുപുറം സെന്‍റ് ജോണ്‍സ് പടി, കാരിക്കുഴി, കുറ്റിക്കാട്, ഷാപ്പ് പടി, കൊച്ചമ്മനം, പരേത്തോട്, മടയ്ക്കല്‍പ്പടി, കോടമ്പനാടി, തിരുഹൃദയ ചാപ്പല്‍, പൂവക്കാട്ടുപടി, എടത്വ ജംഗ്ഷന്‍, അമ്പ്രായില്‍മൂല, എടത്വ ലക്ഷംവീട്, മരിയപുരം, അഞ്ചില്‍പടി, ഒറ്റാറക്കല്‍ കലുങ്ക്, പച്ച ജംഗ്ഷന്‍, കേളമംഗലം, വിരിപ്പാല, മുക്കട, കുന്നുമ്മ ചന്ത, തകഴി ജംഗ്ഷന്‍, കളത്തിപ്പാലം, കരുമാടി മില്‍മ, പടഹാരം, ചിറയകം, തെന്നടി, കോയില്‍ മുക്ക്, മങ്കോട്ടച്ചിറ, വീയപുരം ജംഗ്ഷന്‍, മേല്‍പ്പാടം, പായിപ്പാട്, കല്ലേലിപത്ത്, മലാല്‍, കൈപ്പള്ളി ജംഗ്ഷന്‍, വെള്ളംകുളങ്ങര എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി.

കൊച്ചമ്മനം കഴിഞ്ഞപ്പോള്‍ തൊണ്ണൂറുകാരി ലയാമ്മ പ്രായം വകവയ്ക്കാതെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയത് കൗതുക കാഴ്ചയായി. ഇന്ദിരാഗാന്ധിയെ വരെ ഷാള്‍ അണിയിച്ചിട്ടുണ്ടെന്ന് ലയാമ്മ പറയുന്നു. സ്ഥാനാര്‍ഥി ലയാമ്മയെ ഷാള്‍ അണിയിച്ച് ചേര്‍ത്തുനിര്‍ത്തി. പ്രചരണ വാഹനം തലവടിയില്‍ എത്തിയപ്പോള്‍ ഒരുകൂട്ടം തൊഴിലുറപ്പ് തൊഴിലാളികള്‍ പിന്തുണയുമായെത്തി. കൃത്യമായി കൂലി കിട്ടാത്തതും ആനുകൂല്യങ്ങള്‍ പലതും വെട്ടിക്കുറച്ചതായും അവര്‍ പരാതിപ്പെട്ടു. ഇന്ത്യ മുന്നണി അധികാരത്തില്‍ എത്തിയാല്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ മുഴുവന്‍ പ്രശ്‌നവും പരിഹരിക്കുമെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. അഡ്വ.ജേക്കബ് എബ്രഹാം, കെ. ഗോപകുമാര്‍, തങ്കച്ചന്‍ വാഴച്ചിറ, ജോസഫ് ചേക്കോടന്‍, സി.വി.രാജീവ്, ജോര്‍ജ് മാത്യു പഞ്ഞിമരം വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.