ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കൊടിക്കുന്നിൽ സുരേഷും ആന്‍റോ ആന്‍റണിയും

Jaihind Webdesk
Saturday, March 9, 2024

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്. ആദ്യം തെരഞ്ഞെടുപ്പിനെത്തിയത് ഉമ്മൻ ചാണ്ടിയുടെ കൈ പിടിച്ചാണെന്നും  ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം നേടിയാണ് പുതുപ്പള്ളിയിലെ കല്ലറയിൽ എത്തിയതെന്നും  അദ്ദേഹം പറഞ്ഞു. തുടർന്ന് കല്ലറയില്‍ പ്രാർത്ഥിച്ച് പൂക്കളർപ്പിച്ച് ചുംബിച്ചു.

തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിടവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനോട് ആന്‍റോ ആന്‍റണിയും ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. പത്തനംതിട്ടയില്‍ വിജയം ഉറപ്പ് എന്ന് ആന്‍റോ ആന്‍റണി. തിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് ഉമ്മന്‍ചാണ്ടിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയാണ് തുടങ്ങാറുള്ളതെന്നും, ഉമ്മന്‍ചാണ്ടി ഗുരുനാഥന്‍ ആണെന്നും ആന്‍ന്റോ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.