കൊടിക്കുന്നില്‍ സുരേഷിന് പ്രോ ടെം സ്പീക്കർ പദവി നിഷേധിച്ച നടപടി; കൊല്ലത്ത് കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം

Jaihind Webdesk
Monday, June 24, 2024

 

കൊല്ലം: ലോക്സഭയിലെ ഏറ്റവും സീനിയറായ അംഗം കൊടിക്കുന്നിൽ സുരേഷിന് പ്രോ ടെം സ്പീക്കർ സ്ഥാനം നിഷേധിച്ച മോദി സർക്കാരിന്‍റെ ജനാധിപത്യ-ദളിത് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ ഏകദിന ഉപവാസം സമരം നടത്തുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിലാണ് ഉപവാസ സമരം. മുൻ മന്ത്രി
വി.എസ്. ശിവകുമാർ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. വൈകിട്ട് സമാപന യോഗം യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കൾ ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നു.