കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഇടപെടല്‍; ജവാന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Jaihind News Bureau
Wednesday, April 8, 2020

 

ആലപ്പുഴ:  കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് പൂനെയില്‍ മരണപ്പെട്ട ജവാന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മാവേലിക്കര വള്ളികുന്നം കടുവിനാൽ സ്വദേശിയും പൂനെ 49  ആർമി റെജിമെന്‍റില്‍ ഹവില്‍ദാറുമായ വി.പ്രതാപ് മരണപെട്ട വിവരം കഴിഞ്ഞദിവസമാണ് എംപിയെ തേടി എത്തിയത്. ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നെങ്കിലും എം.പി ഉടൻ  പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങുമായി ബന്ധപെടുകയായിരുന്നു.

ഇതേതുടര്‍ന്ന് മൃതദേഹം എയർഫോർസിന്‍റെ സ്പെഷ്യൽ 32ടൈപ്പ് എയർക്രഫ്റ്റിൽ ഇന്ന് വൈകിട്ട് 5 മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിക്കും. തുടർന്ന്  ആർമിയുടെ ആംബുലൻസിൽ ധീരജവാന്‍റെ മൃതദേഹം വീട്ടിൽ എത്തിച്ചു സംസ്കരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു.  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും കൊവിഡ് ഭീതിയിൽ അടച്ചിരിക്കുന്ന സമയത്താണ് എംപിയുടെ സമയോജിത ഇടപെടൽ മൂലം സ്പെഷ്യൽ എയർ ക്രാഫ്റ്റിൽ മൃതദേഹം ബന്ധുക്കൾക്കും നാട്ടുകാർക്കും ഒരുനോക്കു കാണുവാനായി വീട്ടിൽ എത്തിക്കുന്നത്.