കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രക്ക് ആലപ്പുഴയില്‍ ആവേശകരമായ സ്വീകരണം. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി സി വിഷ്ണുനാഥ് എഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തിരുട്ടുസംഘമാണ് കേരളം ഭരിക്കുന്നതെന്ന് യാത്രാ ക്യാപ്റ്റന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ യാത്ര പൂര്‍ത്തിയാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണയത്ര ആലപ്പുഴയില്‍ പര്യടനം തുടരുകയാണ്. രാവിലെ ആലപ്പുഴ നഗരത്തില്‍ നടന്ന സ്വീകരണയോഗം കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി സി വിഷ്ണുനാഥ് എഎല്‍എ ഉത്ഘാടനം ചെയ്തു. ശബരിമലയില്‍ സ്ത്രീ പ്രവേശനവിഷയത്തില്‍ ഭക്തരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ദ്വാരപാലക സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ കടത്തികൊണ്ട് പോയതെന്ന് വിഷ്ണുനാഥ് പറഞ്ഞു. വിശ്വാസത്തെ മോഷണത്തിന്റെ ഉപാധിയാക്കിയിരിക്കുകയാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
അമ്പലം വിഴുങ്ങി സര്‍ക്കാരാണ് കേരളത്തിലുള്ളത്. സ്വര്‍ണപ്പാളി മോഷണം കേരളത്തിലെ വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പിച്ചു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പല ക്ഷേത്രങ്ങളും പരിശോധിച്ചാല്‍ എത്രത്തോളം സ്വര്‍ണം മോഷണം പോയിട്ടുണ്ടെന്നു വ്യക്തമാകുമെന്ന് ജാഥാക്യാപ്റ്റന്‍ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു..
ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, കെപിസിസി ഭാരവാഹികളായ ഷാനിമോള്‍. ഉസ്മാന്‍, M ലിജു, D സുഗതന്‍, AA ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.