കെജ്‌രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നിൽ സുരേഷും ആന്‍റോ ആന്‍റണിയും

Jaihind News Bureau
Thursday, February 6, 2020

കെജ്‌രിവാൾ സർക്കാർ ജനങ്ങളെ കണ്ണിൽ പൊടി ഇടാൻ ചിലതൊക്കെ ചെയ്തു എന്നല്ലാതെ, ഡൽഹിയിൽ ഈ കാണുന്ന മാറ്റങ്ങൾ ഒക്കെ കൊണ്ടു വന്നത് ഷീലാദീക്ഷിതിന്‍റെ കാലത്താണെന്ന് കോണ്‍ഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി. ആം ആദ്മി പാർട്ടി കൊണ്ടു വരുമെന്ന് പറഞ്ഞ പല പദ്ധതികളും ഇത് വരെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

തന്ത്രത്തിൽ കൂടെ വോട്ട് നേടി പോകുന്നത് അല്ലാതെ നാടിന്‍റെ പുരോഗതിക്ക് വേണ്ടി ഞങ്ങൾ ഇന്നത് ചെയ്തു എന്ന് പറയാൻ അഞ്ചു വർഷം ഭരിച്ച ബിജെപി സർക്കാരിന് കഴിയുമോ എന്ന് ആന്‍റോ ആന്‍റണി എം പി ചോദിച്ചു. 50 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക്, കാർഷിക മേഖല തകർന്നു, ലക്ഷക്കണക്കിന് വ്യവസായങ്ങൾ അടച്ചുപൂട്ടി, വൻകിട വ്യവസായങ്ങൾ തകർന്നു, പാവപ്പെട്ടവനെ വഞ്ചിക്കുന്ന ഈ സർക്കാരിനെതിരെ ആവണം നമ്മൾ നിൽക്കേണ്ടത് എന്നും ആന്‍റോ ആന്‍റണി എംപി കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ മെഹ്‌റോളി മണ്ഡലം സ്ഥാനാർഥി മഹേന്ദ്ര ചൗധരിക്കുവേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു ഇരു നേതാക്കളും.

കെ എൻ ജയരാജൻ, ഡൊമിനിക് ജോസഫ്, സജി ജോർജ് മുളക്കൽ, ബിജു ലാൽ, ഷാജി ദാസ്, ഷാജി നാരായണത്ത്, മണികണ്ഠൻ, നസീർ, വിനീത് തോമസ്, അരുൺ കൃഷ്ണൻ, മുഹമ്മദ് ഫാദിൽ, കെ.കലേഷ്, ബൈജു കുര്യാക്കോസ്, സാംസൺ ജോസഫ് അടക്കമുള്ള നേതാക്കൾ മെഹ്റുളി- കിഷൻഗട്ട് ഭാഗത്ത്‌ കുടുംബ സംഗമ പരിപാടികൾക്ക് നേതൃത്വം നൽകി.