കൊടകര കുഴല്‍പ്പണക്കേസ് : അന്വേഷണ സംഘം ഇന്ന് ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

Jaihind Webdesk
Tuesday, June 15, 2021

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഇരിങ്ങാലക്കുട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കവർച്ചക്കാരിൽ നിന്നും പിടിച്ചെടുത്ത പണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ധർമ്മരാജനും സുനിൽ നായിക്കും നൽകിയ ഹർജിയിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടി കാട്ടിയാകും റിപ്പോർട്ട് നൽകുക.

പണം വിട്ടുകൊടുക്കുന്നതിനെ അന്വേഷണ സംഘം കോടതിയിൽ എതിർക്കും. എന്നാൽ ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നും കൃത്യമായ രേഖകൾ ഉണ്ടെന്നുമാണ് ധർമ്മരാജന്‍റെയും സുനിൽ നായിക്കിന്‍റെയും വാദം. കവർച്ചക്കാർ തട്ടിയെടുത്ത കാർ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ധർമ്മരാജന്‍റെ ഡ്രൈവർ ഷംജീറും കോടതിയെ സമീപിച്ചിട്ടുണ്ട്.