കൊടകര കുഴല്‍പ്പണക്കേസ് : സിപിഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നു

Saturday, June 5, 2021

 

തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂർ എസ്.എൻ പുരത്തെ സിപിഎം പ്രവർത്തകനായ റെജിനെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. കവർച്ചയ്ക്ക് ശേഷം പ്രതികൾ റെജിന്‍റെ സഹായം തേടിയെന്ന് പോലീസ്.

കുഴല്‍പ്പണം തട്ടിയെടുത്ത ശേഷം ദീപക്കില്‍നിന്ന് മൂന്നു ലക്ഷം രൂപ റെജില്‍ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. രണ്ട് കൊലക്കേസുകളിലും ഇയാള്‍ പ്രതിയാണ്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം.