കൊടകര കുഴല്‍പ്പണക്കേസ് : 6 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

Jaihind Webdesk
Saturday, August 14, 2021

കൊച്ചി : കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുജീഷ്, ദീപ്‌തി, അഭിജിത്, അരീഷ്, ലബീബ്, ബാബു, അബ്ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കുഴൽപ്പണത്തിന്‍റെ ഉറവിടം, പണം എത്തിച്ചത് എന്തിനു വേണ്ടി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ചില പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുണ്ടെന്നും കോടതി നിരീക്ഷിച്ചു. തൃശൂർ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.