തൃശൂർ കൊടകര ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

Sunday, August 28, 2022

തൃശൂർ: കൊടകര ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 35 പവനും 22000 രൂപയുമാണ്‌ മോഷണം പോയത്. ആളൂര്‍ ചങ്ങല ഗേറ്റിന് സമീപം താമസിക്കുന്ന ജോര്‍ജ്ജിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നതായി പോലീസില്‍ പരാതി നല്‍കിയത്.
രാവിലെ ഉറക്കമുണര്‍ന്ന വീട്ടുക്കാര്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.