കൊച്ചി : കൊച്ചി മെട്രോ പ്രതിസന്ധിയിലാണെന്ന് ഹൈബി ഈഡൻ എം.പി. മെട്രോയ്ക്ക് അതിൻ്റെ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ആറ് മാസമായി എം.ഡിയില്ലെന്നും ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന മെട്രോയുടെ രണ്ടാം ഘട്ടത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ കാബിനറ്റ് ക്ലിയറൻസ് ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മെട്രോക്ക് പുതിയ എം.ഡിയെ ഉടൻ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെട്രോ അനുബന്ധ പദ്ധതികൾ പൂർത്തീകരിക്കുന്നതിൽ ഗുരുതര വീഴ്ച സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ സർക്കാർ ഏജൻസിയുടെ നിലവാരത്തിലേക്ക് മെട്രോ മാറുകയാണെന്നും ഹൈബി ഈഡൻ കുറ്റപ്പെടുത്തി.