നിയമപരമായ കാര്യങ്ങൾക്ക് സമയമെടുക്കും ; ‘കിഫ്ബി’യില്‍ ഗണേഷിനെ തള്ളി ബാലഗോപാൽ

Jaihind Webdesk
Saturday, August 7, 2021

തിരുവനന്തപുരം : കിഫ്‌ബി വിഷയത്തിൽ ഗണേഷ് കുമാർ എംഎൽഎ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിയമപരമായ കാര്യങ്ങൾ ചെയ്യാൻ സമയം എടുക്കും നിലവാരത്തിൽ ഇളവ് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ എംഎൽഎമാർ ഉന്നയിച്ചത് ഗൗരവകരമായ വിഷയമാണ്. ഇതിലെ പ്രായോഗിക പ്രശ്നങ്ങൾ മനസിലാക്കി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . കിഫ്ബി ബോർഡ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.