കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.എം ഷാജിക്ക് എം.എല്‍.എ ആയി തുടരാം. നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാം. ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബഞ്ചിന്‍റേതാണ് വിധി. ഉപാധികളോടെയാണ് സ്റ്റേ. കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കും.
മതസ്പര്‍ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി ആയിരുന്നു ഇടതുമുന്നണിയിലെ എം.വി നികേഷ് കുമാര്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ചത്. ഇതിനെതിരെയായിരുന്നു കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചത്. അതിനിടെ നിയമസഭാ സെക്രട്ടറി ഷാജിക്ക് അയോഗ്യത കല്‍പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തീരുമാനവും പ്രഖ്യാപിച്ചിരുന്നു. സ്റ്റേ ഉത്തരവ് വന്നതോടുകൂടി നിയമസഭാസമ്മേളനത്തില്‍ ഷാജിക്ക് പങ്കെടുക്കാം. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ വോട്ടിംഗില്‍ പങ്കെടുക്കാനോ കഴിയില്ല.