വാളയാർ കേസിൽ നീതി കിട്ടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും : കെ.എം അഭിജിത്ത്

Jaihind News Bureau
Wednesday, October 28, 2020

വാളയാർ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ വാളയാർ അട്ടപ്പള്ളം വീട്ടുമുറ്റത്ത് നടത്തുന്ന സത്യാഗ്രഹ സമര പന്തലിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് സന്ദർശനം നടത്തി. വാളയാറും ഹത്രാസും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നും പെൺകുട്ടികൾ മരിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും നീതിക്കായി തെരുവിലിറങ്ങേണ്ടി അമ്മയുടെ ഗതികേട് ആണെന്നും കെ.എം അഭിജിത്ത് പറഞ്ഞു. വാളയാർ കേസിൽ നീതി കിട്ടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അഭിജിത്ത് പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ജയഘോഷ്‌, സെക്രട്ടറി അജാസ് എന്നിവർ സന്നിഹിതരായി.