ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Jaihind Webdesk
Sunday, March 24, 2019

IPL-KKR-Hyderabad

ഐ.പി.എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 6 വിക്കറ്റ് വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. വാർണറുടെ 85 റൺസ് പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണർ നിതീഷ് റാണയുടെയും ആൻഡ്രൂ റസലിന്റെയും തകർപ്പൻ പ്രകടനത്തോടെ 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.