ജനയുഗത്തിന്‍റേത് ഗുരുനിന്ദ ; വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി

Jaihind Webdesk
Monday, August 23, 2021

തിരുവനന്തപുരം : ജനയുഗത്തിനെതിരെ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ഗുരുജയന്തി ദിനത്തില്‍ ശ്രീനാരായണ ഗുരുവിന്‍റെ ചെറിയചിത്രം മാത്രം നല്‍കിയത് ശരിയായില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. ജനയുഗത്തിന്റേത് ഗുരുനിന്ദയാണ്. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും  മാനേജ്മെന്‍റും ജനയുഗത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വിമർശനത്തില്‍ ശിവരാമന് മറുപടിയുമായി എഡിറ്റർ രാജാജി മാത്യു തോമസും രംഗത്തെത്തി. ഗുരുനിന്ദ നടത്തി എന്ന ആരോപണം ശിവരാമന്‍ തെളിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിമർശനത്തെ രാഷ്ട്രീയമായി കാണുന്നില്ല. മാധ്യമസ്ഥാപനത്തിനെതിരായ വിമർശനം മാത്രമാണത്. ഗുരു ജയന്തി ദിനത്തില്‍ പത്രം സാധാരണഗതിയില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം നല്‍കിയെന്നും രാജാജി മാത്യു തോമസ്.  അതേസമയം ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശിവരാമന്‍ പറഞ്ഞു. പോസ്റ്റില്‍ സംഘടന അച്ചടക്കത്തിന്‍റെ പ്രശ്നമില്ല. വസ്തുതയാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.