ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടി ; ദൗത്യം നീതിപൂർവം നിർവ്വഹിക്കും : കെ.കെ രമ

Jaihind Webdesk
Monday, May 24, 2021

 

തിരുവനന്തപുരം: വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്  നിയുക്ത വടകര എംഎൽഎ കെ കെ രമ. ദൗത്യം നീതിപൂർവം നിർവഹിക്കും. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും രമ പറഞ്ഞു. ‘അഭിമാനം തോന്നുന്നു, സന്തോഷം തോന്നുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവരുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കും. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യം.’- കെ കെ രമ പറഞ്ഞു.