സഭയില്‍ ടി.പിയുടെ ബാഡ്ജ് അണിഞ്ഞ് കെ.കെ രമ ; കൈയ്യടികളോടെ വരവേറ്റ് പ്രതിപക്ഷം ; സഗൗരവം സത്യപ്രതിജ്ഞ

Jaihind Webdesk
Monday, May 24, 2021

തിരുവനന്തപുരം : നിയമസഭയില്‍ ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞെത്തി വടകര എംഎല്‍എ കെ.കെ രമ. സഗൗരവത്തിലുള്ള സത്യപ്രതിജ്ഞയെ കൈയ്യടികളോടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചത്. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന്  കെ കെ രമ പറഞ്ഞു. ദൗത്യം നീതിപൂർവം നിർവഹിക്കും. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും രമ പറഞ്ഞു.

‘അഭിമാനം തോന്നുന്നു, സന്തോഷം തോന്നുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവരുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കും. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യം.’- കെ കെ രമ കൂട്ടിച്ചേർത്തു.