തൃശ്ശൂര്‍: പ്രമുഖ സര്‍വ്വീസ നിയമ വിദഗ്ദ്ധനും ഗ്രന്ഥകാരനും സംഘാടകനുമായ കെ.കെ.ജോര്‍ജ് അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ തൃശ്ശൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അരണാട്ടുകര ചാലിശ്ശേരി കുറ്റൂക്കാരന്‍ കൊച്ചാപ്പു – ത്രേസ്യ ദമ്പതികളുടെ മകനാണ്. സംസ്കാരം ജൂണ്‍ 23 ന് ചൊവാഴ്ച രാവിലെ പതിനൊന്നിന് അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ നടക്കും.
കേരള വിദ്യാഭ്യാസ നിയമത്തിലും സര്‍വ്വീസ് നിയമത്തിലും (KER – KSR) അഗാതമായ പാണ്ഡിത്യമുള്ള കെ കെ ജോര്‍ജ് സര്‍വ്വീസ് നിയമപരിശീലകനായും ഉപദേശകനായും ശ്രദ്ധ നേടി. ‘സര്‍വ്വീസ് നിയമപഠന സഹായി’, ‘KER & KSR – Made Easy’, ‘സര്‍വീസ് നിയമ സഹായി’ എന്നിവ തുടങ്ങി പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സര്‍വ്വീസ് സംശയ നിവാരണങ്ങള്‍ക്കു വേണ്ടി അദ്ദേഹം തുടങ്ങിവച്ച തൃശൂരിലെ ‘കെ.കെ.ജോര്‍ജ് & അസോസിയേറ്റ്സ്’ എന്ന സ്ഥാപനത്തിന്റെ മുഖ്യ ഉപദേശകനായിരുന്നു. മലയാള മനോരമയുടെ ‘തൊഴില്‍ വീഥിയില്‍’ ‘സര്‍വ്വീസ് സംശയം’ എന്ന കോളം ദീര്‍ഘകാലം കൈകാര്യം ചെയ്തു.
1956 ല്‍ അരണാട്ടുകര തരകന്‍സ് ഹൈസ്കൂളില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോര്‍ജ് , സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. കേരള നോണ്‍ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷന് സ്ഥാപിക്കാന്‍ മുന്നില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, സംഘടന സ്ഥാപിക്കാന്‍ കേരളത്തിലുടനീളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഏറെ കാലം അസോസിയേഷന്റെ സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായിരുന്ന ജോര്‍ജ്, നിരവധി തവണ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് നോണ്‍-ടീച്ചിങ് സ്റ്റാഫിനുള്ള കേരള സംസ്ഥാന പുരസ്കാരം 1993 ല്‍ അദ്ദേഹത്തെ തേടിയെത്തി. മികച്ച ഫുട്ബോളറും സംഘാടകനുമായ ഇദേഹം, തൃശ്ശൂര്‍ ജില്ല ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറിയും കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു. 1981-ല്‍ തൃശ്ശൂരില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ഖജാന്‍ജിയായും പ്രവര്‍ത്തിച്ചു. തൃശ്ശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് എജുകേഷണല്‍ ഏജന്‍സി ഉപദേശക സമിതി അംഗം, ഫാമിലി അസോസിയേഷന് സെക്രട്ടറി, സഹകരണ സംഘം ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
തൃശ്ശൂര്‍ പടിഞ്ഞാറെകോട്ട സെന്റ്. ആന്‍സ് സ്കൂള്‍ റിട്ട. അധ്യാപികയും കുരിയച്ചിറ ഐനിക്കല്‍ പുതുക്കാട്ടുക്കാരന്‍ കുടുംബാഗവുമായ ലില്ലിയാണ് ഭാര്യ. ദുബായിലെ ലിജാന്‍ ഇന്സുലേഷന് ആന്‍ഡ് കോണ്ട്രാകിങ് കമ്പനി ( ലിജാന്‍ ഗ്രൂപ്പ് ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ലിജോ, അധ്യാപികയായ ലൈജ, സ്കൂള്‍മേറ്റ് ഗ്രൂപ്പിന്റെ സാരഥി ലിയോ എന്നിവര്‍ മക്കളാണ്. തൃശൂര്‍ വെണ്ടോര്‍ മഞ്ഞളി കുടുംബാംഗം അഞ്ജന, ഡോ. ജോസ് പോള്‍ ചിരിയങ്കണ്ടത്ത്, അമ്മാടം അരിമ്പൂര്‍ കുടുംബാംഗം ജീനറ്റ് എന്നിവര്‍ മരുമക്കളാണ്. ചുമ്മാര്‍ കുറ്റുക്കാരന്‍ (പരേതന് ), ജോസഫ് , ഡേവീസ് എന്നിവരും സഹോദരങ്ങളും മാര്‍ഗരറ്റ് ( പരേത), മര്‍ത്ത, മേഴ്സി എന്നിവര്‍ സഹോദരിമാരുമാണ്. ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാര്‍ ( ദുബായ് ) കെ കെ ജോര്‍ജ്ജിന്റെ സഹോദര പുത്രനാണ്. കെ കെ ജോര്‍ജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.