കിറ്റെക്സിനെതിരെ തെളിവുകള്‍ നിരത്തി പിടി തോമസ് എംഎല്‍എ ; പിന്നാലെ മാധ്യമ പ്രവർത്തകരെ പാട്ടിലാക്കാന്‍ കിറ്റെക്സ് എംഡിയുടെ മാമ്പഴ വിതരണം

Jaihind Webdesk
Tuesday, June 22, 2021

കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നൽകി കിറ്റക്സ് എം.ഡി . മാമ്പഴം സമ്മാനമായി നൽകി പാട്ടിലാക്കാൻ കിറ്റക്സ് എംഡി  കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് തീർത്തും പ്രതിരോധത്തിലായതോടെയാണ് മാധ്യമ പ്രവർത്തകരെ സ്വാധീനക്കാൻ കിറ്റ്ക് സ് എംഡി നേരിട്ട് തന്നെ രംഗത്തിറങ്ങിയത്. പിടി തോമസ് എംഎൽഎ നടത്തിയ വാർത്ത സമ്മേളനത്തിന് മറുപടി പറയാൻ എത്തിയപ്പോഴാണ് കിറ്റക്സ് എംഡി പ്രസ് ക്ലബിൽ മാമ്പഴ വിതരണം നടത്തിയത്.
നദി മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റക്സ് എംഡിയുടെ വെല്ല് വിളി ഏറ്റെടുത്താണ് പിടി തോമസ് എംഎൽഎ തെളിവുകൾ സഹിതം എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്ത സമ്മേളനം നടത്തിയിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് സമ്മാന ശേഖരവുമായി പ്രസ് ക്ലബിലേക്ക് കമ്പനി ഉടമ സാബു ജേക്കബ്ന്‍റെ വരവ്. സാബു ജേക്കബിനൊപ്പം നൂറിലേറെ മാമ്പഴം നിറച്ച പെട്ടികളുമായി അനുയായികളും എത്തിചേർന്നു. പ്രസ്ക്ലബിലെ മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഡെസ്കുകളിലും ബ്യൂറോകളിലുമടക്കം മാമ്പഴം എത്തിയിരുന്നു. 4 കിലോയോളം മാമ്പഴമമായിരുന്നു പെട്ടികളിൽ ഉണ്ടായിരുന്നത്. ഓരോ പെട്ടിയിലും കിറ്റക്സ് കമ്പനിയുടെ പേരും മാമ്പഴത്തിന്‍റെ രുചി വർണ്ണനയും വലിയ അക്ഷരത്തിൽ അച്ചടിച്ച നോട്ടീസും സ്ഥാനം പിടിച്ചിരുന്നു.

പാകിസ്ഥാനിലെ ഹിമാപസന്ദ് മാമ്പഴമാണ് സാബു ജേക്കബ് വിതരണം ചെയ്തത്. ഇതിനൊപ്പം മാമ്പഴം എങ്ങനെ കഴിക്കണം എന്ന വിശദീകരണ കുറിപ്പോടങ്ങിയതാണ് കിറ്റക്സ് മുതലാളിയുടെ സമ്മാനം. സാബു ജേക്കബിന്‍റെ  ഔദാര്യം സ്വീകരിക്കാൻ ഭുരിഭാഗം മാധ്യമ പ്രവർത്തകരും വിസമ്മതിച്ചു. പിടി തോമസ് എംഎൽഎയുടെ ആക്ഷേപങ്ങൾ എല്ലാം തനിക്ക് വിനയായി മാറിയന്ന് തിരിച്ചറിവിലാണ് കിറ്റക്ക്സ് ഉടമ മാമ്പഴ പെട്ടിയുമായി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ എത്തിയത്.