ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. അർജുൻ റാം മേഘ്‌വാളിനാണ് പകരം ചുമതല. രാജസ്ഥാനില്‍ നിന്നുമുള്ള മന്ത്രിയായ അർജുൻ റാം മേഘ്‌വാള്‍.
2021 ജൂലായിലാണ് റിജിജു നിയമമന്ത്രിയായി ചുമതല ഏറ്റത്. അപ്രതീക്ഷിത അഴിച്ചു പണി എന്തിനാണെന്ന് വ്യക്തമല്ല. രാഷ്ട്രപതി ദ്രൌപതി മുര്‍മുവാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടും സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെയും കൊളിജീയം രീതിക്കെതിരെയും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ റിജിജു ഉന്നയിച്ചിരുന്നു.