ഹിമാചല്‍ മണ്ണിടിച്ചിലില്‍ മരണം 15 ആയി ; തെരച്ചില്‍ തുടരുന്നു

Jaihind Webdesk
Friday, August 13, 2021

 

ഷിംല : ഹിമാചൽപ്രദേശിലെ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഇനി കണ്ടെത്താനുള്ളത് 16 പേരെയാണ്. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ട ഹിമാചൽ ട്രാൻപോർട്ട് ബസിന്‍റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

മണ്ണിനടിയിൽ അകപ്പെട്ട ബസിന്‍റെ ഭാഗങ്ങളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ തെരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് കരസേനയും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.