കിഫ്ബിയുടെ പേരില്‍ കൊല്ലത്തെ ജനങ്ങളെ പറഞ്ഞുപറ്റിച്ച് എംഎല്‍എ ; പദ്ധതികള്‍ അക്കമിട്ട് നിരത്തി ഡോ.ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Friday, October 16, 2020

 

തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ കൊല്ലത്തെ ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ് എംഎല്‍എ മുകേഷ് ചെയ്യുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ.ശൂരനാട് രാജശേഖരന്‍. ഭരണം തീരാൻ 7 മാസം മാത്രം ബാക്കി നില്‍ക്കെ കൊല്ലം അസംബ്ലി മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ പരിശോധിക്കുമ്പോൾ 19  പ്രൊജക്ടുകളിൽ 8 എണ്ണം മാത്രമാണ് തുടങ്ങിയതെന്നും നാളിതുവരെ ഒരു പ്രവൃത്തി പോലും പൂർത്തികരിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘എം.എൽ.എയുടെ നാലരവർഷത്തെ പ്രവർത്തനം വട്ടപൂജ്യമാണ്. എം.എൽ.എ മുകേഷ് നല്ല നടനാണ്, എന്നാൽ നല്ല എം.എൽ.എ അല്ല എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ചു നടക്കുന്ന കിഫ്ബി പ്രൊജക്ടുകൾ പരിശോധിച്ചാൽ മനസിലാകും’- ഡോ.ശൂരനാട് രാജശേഖരന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കിഫ് ബി യുടെ പേരിൽ ഇനിയും എത്ര നാൾ കൊല്ലത്തെ ജനങ്ങളെ കൊല്ലം എം എൽ എക്ക് പറഞ്ഞു പറ്റിക്കാൻ കഴിയും
ഭരണം തീരാൻ 7 മാസം മാത്രം ഉള്ളപ്പോൾ, കൊല്ലം അസംബ്ലി മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ പരിശോധിക്കുമ്പോൾ
19 കിഫ് ബി പ്രൊജക്ടുകളിൽ 8 എണ്ണം മാത്രമാണ് തുടങ്ങിയതെന്നും നാളിതുവരെ ഒരു പ്രവൃത്തി പോലും പൂർത്തികരിച്ചിട്ടില്ലെന്നും കാണാം
1 .കൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്മെൻറ്. ശ്രീ നാരായണ കോംപ്ലക്സ് (കൊല്ലം) തുക_500000000 _പദ്ധതി ആരംഭിച്ചില്ല.
2. ഫിഷറീസ് ഡിപ്പാർട്ട്മെൻറ് _ എഡ്യൂക്കേഷണൽ ഇൻഫ്രാസ്ട്രക്ചർ വർക്ക്. _ തുക 2947200000 _പദ്ധതി ആരംഭിച്ചില്ല.
3.ഫിഷറീസ് ഡിപ്പാർട്ട്മെൻറ് _. ഫിഷ് മാർക്കറ്റിംഗ് ഇൻഫ്രാസ്ട്രക്ചർ
തുക 1934600000. _. പദ്ധതി ആരംഭിച്ചില്ല.
4. ജനറൽ എഡ്യൂക്കേഷൻഡിപ്പാർട്ട്മെൻറ്.  കൊല്ലം , പത്തനംതിട്ട ക്ലസ്റ്റർ 5
തുക 170000000.
_ പദ്ധതി ആരംഭിച്ചില്ല.
5. ഹെൽത്ത് & ഫാമിലി വെൽഫെയർ ഡെവലപ്മെൻറ് ഓഫ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽസ്. _. തുക 1830709493.
പദ്ധതി ആരംഭിച്ചില്ല
6 . ഹെൽത്ത് & ഫാമിലി വെൽഫെയർ ഡെവലപ്മെൻറ് ഓഫ് ഗവൺമെൻറ് വിക്ടോറിയ ഹോസ്പിറ്റൽ _. തുക 1089751735. _ പദ്ധതി ആരംഭിച്ചില്ല
7. പി. ഡബ്ലൂ. ‌‍ഡി _റെയിൽവേ ബ്രിഡ്ജ് മയ്യനാട് റോഡ് _ തുക 500000000 _ പദ്ധതി ആരംഭിച്ചില്ല
8 . പി. ഡബ്ലൂ. ‌‍ഡി. _ പെരുമൺ പാലം _തുക 600000000 _പദ്ധതി ആരംഭിച്ചില്ല
9. പി.ഡബ്ല്യു.ഡി _ കല്ലുംതാഴം റോഡ്. _തുക 500000000 _ പദ്ധതി ആരംഭിച്ചില്ല.
10.പി.ഡബ്ല്യു.ഡി. _എസ് എൻ കോളേജ് റോഡ് _ തുക 878000000 _ പദ്ധതി ആരംഭിച്ചില്ല.
11 പി.ഡബ്ല്യു.ഡി. _ ആശ്രാമം തോപ്പിൽ കടവ് റോഡ് _ തുക 1500000000 _ പദ്ധതി ആരംഭിച്ചില്ല
I2. ആർ. ഡി. _ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്. _ തുക 186844017.70. _ പദ്ധതി പൂർത്തിയായിട്ടില്ല
13. ഡബ്ല്യു. ആര്‍.ഡി. _ വാട്ടർ സപ്ലൈ പദ്ധതി ( കൊല്ലം കോർപ്പറേഷൻ). _ 2350000000 _പദ്ധതി പൂർത്തിയായിട്ടില്ല.
14.ഡബ്ല്യു. ആര്‍.ഡി _ ട്രാൻസ്മിഷൻ മയിൻസ്. _ തുക 357427000 _പദ്ധതി പൂർത്തിയായിട്ടില്ല
15 ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്. _ കൊല്ലം ക്ലസ്റ്റർ ഫെയ്സ് 2. _ തുക 512800000. _ പദ്ധതി പൂർത്തിയായിട്ടില്ല
16.ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്. _ കൊല്ലം ക്ലസ്റ്റർ 3 ഫേസ് 1. _ 90000000. – പദ്ധതി പൂർത്തിയായിട്ടില്ല
17.ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്. _ കൊല്ലം, കോട്ടയം, എറണാകുളം ക്ലസ്റ്റർ ഫേസ് 2. _. തുക 232233111. 39 _.
പദ്ധതി പൂർത്തിയായിട്ടില്ല
18. പി. ഡബ്ലൂ. ‌‍ഡി _ മയ്യനാട് റോഡ് _ തുക 250000000 _ പദ്ധതി പൂർത്തിയായിട്ടില്ല
19. ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്. _ ബ്രോഡ്ബാൻഡ്, പ്രൊജക്ടർ, ലാപ്ടോപ്. _ തുക 4935000000. _പദ്ധതി പൂർത്തിയായിട്ടില്ല
കൊല്ലം എം.എൽ.എയുടെ നാലരവർഷത്തെ പ്രവർത്തനം വട്ടപൂജ്യം.
കൊല്ലം എം.എൽ.എ മുകേഷ് നല്ല നടനാണ്, എന്നാൽ നല്ല എം.എൽ.എ അല്ല എന്ന് പിണറായി സർക്കാർ കൊട്ടിഘോഷിച്ചു നടക്കുന്ന കിഫ് ബി പ്രൊജക്ടുകൾ പരിശോധിച്ചാൽ മനസിലാകും.

https://www.facebook.com/959807624139062/photos/a.1207170029402819/3395936653859468/