കിഫ്ബി പുതിയ പദ്ധതികള്‍ ഇപ്പോള്‍ ഏറ്റെടുക്കില്ല

Jaihind Webdesk
Thursday, July 22, 2021

കിഫ്ബി പദ്ധതിയില്‍ നിലവില്‍ 64000 കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ആവില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. 50000 കോടിയുടെ പദ്ധതിയാണ് കിഫ്ബി വഴി ആലോചിച്ചത്. പ്രായോഗികമല്ലാത്ത പദ്ധതികള്‍ പുനപരിശോധിക്കും. നടപ്പാക്കാന്‍ ആകുന്നവയ്ക്ക് പ്രാധാന്യം നല്‍കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ വേറെ സംവിധാനം ആലോചനയിലുണ്ടെന്ന് പി. മമ്മിക്കുട്ടി, എ.എന്‍.ഷംസീര്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.

സൗജന്യഭക്ഷ്യക്കിറ്റ് വിതരണത്തിന് ഒരുമാസം 500 കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. ഓണക്കിറ്റിന് ഇതിനേക്കാള്‍ കൂടുതല്‍ ചിലവ് വരും. കര്‍ഷകരെ സഹായിക്കാന്‍ കശുവണ്ടി, ഏലക്കാ , മില്‍മ നെയ്യ് എന്നിവ ഇക്കുറി ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തും. പിപി. ചിത്തരജ്ഞന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.