രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയെ ആലുവയില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു, രക്ഷപ്പെടാന്‍ ഉപയോഗിച്ച മുണ്ട് കണ്ടെത്തി

Jaihind Webdesk
Saturday, March 9, 2024

തിരുവനന്തപുരം:  തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി ഹസൻകുട്ടിയെ  പോലീസ് ആലുവയില്‍ എത്തിച്ച് തെളിവെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് പ്രതി ഉപയോഗിച്ച മുണ്ട് പോലീസ് കണ്ടെത്തി. ഹസൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. മുണ്ട് തലയില്‍ ഇട്ട് പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

അതേസമയം ഇയാള്‍ മറ്റൊരു പോക്സോ കേസിൽ ഹാജരായ അഭിഭാഷകന് പണം നൽകാനാണ് ആലുവയിൽ നിന്നും വർക്കലയിലേക്ക് ട്രെയിൻ കയറിയത്. എന്നാല്‍ ട്രെയിനില്‍ ഉറങ്ങിയത് കൊണ്ടാണ് പേട്ടയില്‍ ഇറങ്ങിയതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു.