ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കസ്റ്റഡി അപേക്ഷ നല്‍കി ക്രൈം ബ്രാഞ്ച്

Jaihind Webdesk
Tuesday, December 5, 2023

 

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകി. മൂന്നു പേർ മാത്രമാണ് പ്രതികൾ എന്ന് എഡിജിപി വ്യക്തമാക്കിയെങ്കിലും ഒട്ടേറെ സംശയങ്ങൾ ബാക്കിയാണ്. ഇതിനിടയിൽ പ്രതി പത്മകുമാറിന്‍റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനെയും സഹോദരനെയും ഒരു സംഘം ആക്രമിച്ചു.