ദാസനും വിജയനുമായി അജുവും ധ്യാനും; ‘ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്’ മാർച്ച് 10ന് തിയേറ്ററുകളില്‍; തിരക്കഥ, സംവിധാനം – മാക്‌സ്‌വെൽ

Jaihind Webdesk
Monday, March 6, 2023

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഖാലിപേഴ്സ് ഓഫ് ബില്യണേഴ്സ് മാർച്ച് 10 ന് തിയേറ്ററുകളില്‍ എത്തും. അമ്പതിലധികം ടെലിവിഷന്‍ പ്രോഗ്രാമുകളും നിരവധി പരസ്യങ്ങളും സംവിധാനം ചെയ്യുകയും ലിജോ ജോസ് പെല്ലിശേരിയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയും ചെയ്ത മാക്സ്‌വെല്‍ ജോസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ‘ഖാലി പഴ്സ് ഓഫ് ബില്യണേഴ്സ്. ഏതാനും ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയ്‌ലർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയും മാക്സ്‌വെല്‍ തന്നെയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ തന്‍വി റാം, ജഗദീഷ്, രമേഷ് പിഷാരടി, മേജര്‍ രവി, രഞ്ജിനി ഹരിദാസ്, ധര്‍മജന്‍, സരയു, ലെന, ഇടവേള ബാബു തുടങ്ങിയവർ മറ്റ്  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചെറുപ്പം മുതല്‍ ദാസനും വിജയനുമെന്ന വിളിപ്പേര് നേടിയ സുഹൃത്തുക്കളായ ബിബിന്‍ ദാസും, ബിബിന്‍ വിജയനും സ്വന്തമായി ബിസിനസ് തുടങ്ങുകയെന്ന സ്വപ്നവുമായി നടക്കുന്ന ഐടി പ്രൊഫഷണലുകളായ യുവാക്കളാണ്. വിജയനെ ധ്യാന്‍ ശ്രീനിവാസനും ദാസനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. വിജയന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നിധിയെന്ന കഥാപാത്രത്തെ തന്‍വി റാം അവതരിപ്പിക്കുന്നു. ദാസന്‍റെയും വിജയന്‍റെയും സ്വപ്നത്തിലേക്കുള്ള യാത്രയും നേരിടേണ്ടിവരുന്ന തടസങ്ങളുമാണ് ഖാലി പഴ്സ് ഓഫ് ബില്യണേഴ്സ് പറയുന്നത്.

റോയല്‍ ബഞ്ച എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ബെന്നി ജോസഫ് ആണ്. മെല്ലെ, ഈഡന്‍ ഗാര്‍ഡന്‍, കോലുമിട്ടായി, ചെമ്പരത്തി, ലവ് 24 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് അനിമയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം – പ്രകാശ് അലക്സ്, എഡിറ്റിംഗ് – നൌഫല്‍ അബ്ദുള്ള, കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്, വസ്ത്രാലങ്കാരം – മൃദുല മുരളി, മേക്കപ്പ് – മീര മാക്സ്, സൌണ്ട് എഫക്റ്റ്സ് – അരുണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജി പുതുപ്പള്ളി, സൌണ്ട് മിക്സിംഗ് – അജിത്ത് എബ്രഹാം ജോര്‍ജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – എസ്സ എസ്തപ്പാന്‍, ചീഫ് അസോസിയേറ്റ് – ആംബ്രോ വര്‍ഗീസ്, വരികള്‍ – അനില്‍ ലാല്‍, വിഎഫ്എക്സ് – പ്രോമിസ്, സ്റ്റില്‍സ് – ഷെറിന്‍ എബ്രഹാം, ഡിഐ – രമേഷ് പിസി, പ്രൊഡക്റ്റ് കോഡിനേറ്റര്‍ – ഫര്‍ഹാന്‍ സുല്‍ത്താന്‍ അസീസ്, പിആര്‍ഒ  – വാഴൂര്‍ ജോസ്, സ്റ്റുഡിയോ – ലാല്‍ മീഡിയ, ഡിസൈന്‍സ് – അതുല്‍ കോള്‍ഡ്‍ബ്രൂ, ഡയറക്ഷന്‍ ടീം – നിഖില്‍ എം തോമസ്, നീതു മാത്യു, ഡാറിന്‍ ചാക്കോ, തസീബ് പി ആര്‍. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ആന്‍റണി ദാസന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.