മതിലിന് കൂട്ടിരിക്കണമെന്ന്: സര്‍ക്കുലര്‍ തള്ളി ഡോക്ടര്‍മാരുടെ സംഘടന

കോഴിക്കോട്: സര്‍ക്കാര്‍ ഫണ്ടിങ്ങോടുകൂടി നടക്കുന്ന പാര്‍ട്ടി പരിപാടിയായ വനിതാമതിലിന് നിര്‍ബന്ധമായും മെഡിക്കല്‍ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കുലര്‍. ആംബുലന്‍സ് അടക്കമുള്ള സൗകര്യത്തോടുകൂടി പരിപാടി നടക്കുന്ന ഓരോ സ്ഥലങ്ങളിലും പ്രത്യേകം മെഡിക്കല്‍ സംഘത്തെ നിയോഗിച്ചുകൊണ്ടാണ് ഉത്തരവ്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസമാണ് ഇത് സംബന്ധിച്ച് ഡി.എം.ഒ ഉത്തരവിറക്കിയത്. എന്നാല്‍ ഇതുമായി സഹകരിക്കില്ലെന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഓരോ സ്ഥലത്തും നഴ്‌സിങ് അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരെ നിയോഗിച്ച് അത്യാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ആശുപത്രിക്ക് പുറത്ത് ഡോക്ടര്‍മാരെ നിയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചതെന്നെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിക്കുന്നത്. താലൂക്ക് ആശുപത്രി മുതല്‍ അങ്ങോട്ടുള്ള വിവിധ ആശുപത്രികള്‍ക്കാണ് ആംബുലന്‍സുകളും മെഡിക്കളും സംഘത്തെയും നല്‍കാനുള്ള ചുമതല.

Comments (0)
Add Comment