മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുത്; നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും: കെജിഎംഒഎ

മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് കെജിഎംഒഎ. മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏപ്രിൽ 1, ബുധനാഴ്ച സംസ്ഥാനതലത്തിൽ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചു. എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും ജോലിക്ക് ഹാജരാകുക. ഇത് കൂടാതെ ഈ വിഷയത്തിലുള്ള അശാസ്ത്രീയ തുറന്നുകാണിക്കുന്ന പൊതുജന ബോധവൽക്കരണ പരിപാടികളും തുടങ്ങാൻ തീരുമാനിച്ചു.

മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുത് എന്ന മുന്നറിയിപ്പായാണ് സംസ്ഥാനത്തെ ഗവൺമെൻറ് ഡോക്ടർമാരുടെ സംഘടന നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്ന. എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാവുക. ഇത് കൂടാതെ ഈ വിഷയത്തിലുള്ള അശാസ്ത്രീയത തുറന്നുകാണിക്കുന്ന പൊതുജന ബോധവൽക്കരണ പരിപാടികളും തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തന്നെ കെ എം എയും കെജിഎംഒയും സർക്കാരിന്റെ നീക്കത്തിനെതിരേ രംഗത്ത് വന്നിരുന്നു. മദ്യം നൽകിയല്ല മദ്യാസക്തി ചികിത്സിക്കേണ്ടത് എന്നും അത് അശാസ്ത്രീയവും അധാർമ്മികവും തണന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ് 19 ന്റെ വ്യാപനം തടയാൻ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്ന സർക്കാർ തന്നെ മദ്യാസക്തി ചികിത്സിക്കേണ്ടത് എങ്ങിനെയെന്ന കാര്യത്തിൽ ഇവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് ശ്രദ്ധേയം. അതിനെക്കാൾ ഉപരിയായി ഡോക്ടർമാരേ ആയുധമാക്കി മദ്യലോബികളെ സഹായിക്കാനും സർക്കാരിന്റെ മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടാതിരിക്കാനുമുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. മദ്യവർജ്ജനമാണ് നയമെന്ന് പ്രഖ്യാപിച്ച എൽ ഡി എഫ് സർക്കാരിന്റെ ബോധവത്കരണ പരിപാടികളെല്ലാം ആത്മാർത്ഥയതില്ലാത്ത പാഴ്വേലകൾ ആയിരുന്നു എന്ന് കൂടി വേണം 6 ദിവസത്തെ ഏഴ് മരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ

KGMOA
Comments (0)
Add Comment