കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയില്‍; നിർണായക മന്ത്രിസഭാ യോഗം ഇന്ന്

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് സുപ്രീംകോടതി പരിഗണിക്കും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഇന്ന് നിർണായക മന്ത്രിസഭാ യോഗം ചേരും. രാവിലെ 11 മണിക്ക് വിധാൻ സൗദിലാണ് യോഗം ചേരുക. യോഗത്തിനുശേഷം മുഖ്യമന്ത്രി കുമാരസാമി രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. വിധാൻ സൗധ പരിസരത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു.

അതേസമയം,  വിമത എംഎൽമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാജി സ്വീകരിക്കാൻ സ്പീക്കർ നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.    പ്രതാപ് ഗൗഡ പാട്ടീൽ ഉൾപ്പടെ 10 വിമത എംഎൽഎമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. രാജി സ്വീകരിക്കാൻ സ്പീക്കറോട് നിർദേശിക്കുക, അയോഗ്യരാക്കാനുള്ള നടപടികൾ തടയുക എന്നിവയാണ് വിമത എംഎൽഎമാരുടെ ആവശ്യം.അയോധ്യ തർക്ക ഭൂമി കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികൾക്ക് ശേഷം ആണ് വിമത എം എൽ എ മാരുടെ ഹർജി മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുക.ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ.

Karnataka Political crisis
Comments (0)
Add Comment