കെവിന്‍ ദുരഭിമാനക്കൊലക്കേസ്: പ്രാഥമികവാദം 24ന് ആരംഭിക്കും

കെവിൻ ദുരഭിമാനക്കൊലക്കേസിൽ ഈ മാസം 24 ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാലാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നൽകിയ രേഖകളുടെ പകർപ്പ് പ്രതികൾ ആവശ്യപ്പെട്ടു.

കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും 6 പേർ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും 24 ന് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. പ്രണയ വിവാഹത്തിന്‍റെ പേരിൽ കെവിന്‍റെ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

honour killingkevin
Comments (0)
Add Comment