കെവിൻ വധക്കേസ് : പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റി രണ്ട് സാക്ഷികൾ

Jaihind Webdesk
Wednesday, May 15, 2019

കെവിൻ വധക്കേസിൽ രണ്ട് സാക്ഷികൾ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റി. കേസിലെ 91 ആം സാക്ഷി സുനീഷ്, 92 ആം സാക്ഷി മുനീർ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസിന്‍റെ സുഹൃത്തുക്കളും അയൽവാസികളുമാണ് ഇരുവരും.

നിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ സാക്ഷികളായിരുന്നു ഇവർ. നിയാസ് മൊബൈൽ ഫോൺ പൊലീസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും മൊഴി നൽകിയിരുന്നു. ഈ മൊഴികളാണ് തിരുത്തിയത്. കേസിൽ മൂന്നുപേർ ഇതിനോടകം മൊഴി മാറ്റിയിട്ടുണ്ട്. 28 ആം സാക്ഷി എബിൻ പ്രദീപ് നേരത്തെ മൊഴി മാറ്റിയിരുന്നു.