തിരുവനന്തപുരം: മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി. ലിറ്ററിന് ഒറ്റയടിക്ക് കൂട്ടിയത് 22 രൂപയാണ്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 81 രൂപയായി കതിച്ചുകയറി. നേരത്തെ 59 രൂപയായിരുന്നു ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില.
എണ്ണകമ്പനികൾ റേഷൻ വിതരണത്തിനായി കെറോസിൻ ഡീലേഴ്സ് അസോസിയേഷന് നൽകിയിരിക്കുന്ന വില വര്‍ധിപ്പിച്ചതാണ് നിലവിലെ മാറ്റത്തിന് കാരണം. മണ്ണെണ്ണയുടെ മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നു. അതിനിടെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
പിങ്ക്, മഞ്ഞ് കാർഡുകാർക്ക് മൂന്ന് മാസം കൂടുമ്പോള്‍ ഒരു ലിറ്ററും വെള്ള, നീല കാർഡുകാർക്ക് അര ലിറ്ററും വൈദ്യുതി ഇല്ലാത്തവര്‍ക്ക് എട്ട് ലിറ്ററുമാണ് നിലവിലെ വിഹിതം. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് വിതരണത്തില്‍ പ്രതിഫലിച്ചേക്കും.