മണ്ണെണ്ണ വിലയും സെഞ്ച്വറി കടന്നു: ലിറ്ററിന് 102 രൂപയായി; കൂട്ടിയത് 14 രൂപ

Jaihind Webdesk
Saturday, July 2, 2022

 

മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര  സര്‍ക്കാർ. ലിറ്ററിന് 14 രൂപയാണ് കൂട്ടിയാണ്. ഇതോടെ മണ്ണെണ്ണ ലിറ്ററിന് 102 രൂപയായി. നിലവിലെ സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ മേയില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണില്‍ 4 രൂപ വര്‍ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍ തുടങ്ങിയ നിരക്കുകളും കൂട്ടിച്ചേർത്താണ് വില്‍ക്കുന്നത്.