എസ്എഫ്‌ഐ പുറത്തുവിട്ട ടാബുലേഷന്‍ ഷീറ്റ് വ്യാജം; കേരളവര്‍മ്മ കോളേജില്‍ ഗുരുതര ഗൂഢാലോചന നടന്നുവെന്ന് അലോഷ്യസ് സേവ്യര്‍

Jaihind Webdesk
Sunday, November 5, 2023


കേരളവര്‍മ്മ കോളേജില്‍ ടാബുലേഷന്‍ ഷീറ്റുമായി ബന്ധപ്പെട്ട ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷന്‍ ഷീറ്റ് വ്യാജ നിര്‍മ്മിതമാണെന്ന് അലോഷ്യസ് സേവിയര്‍ പറഞ്ഞു. അത് അവിടത്തെ അധ്യാപകരുടെ ഒത്താശയോടുകൂടി നിര്‍മ്മിച്ചതാണ്. ശ്യാം, പ്രകാശന്‍, പ്രമോദ് ,നാരായണന്‍ എന്നീ അധ്യാപകര്‍ ചേര്‍ന്നാണ് കൃത്രിമം നടത്തിയത്. എല്ലാവരും കൂടി എണ്ണിയ മാനുവല്‍ ടാബുലേഷന്‍ഷീറ്റ് പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അലോഷ്യസ് സേവിയര്‍ പറഞ്ഞു.