കേരളവര്‍മ്മയില്‍ വോട്ടെണ്ണല്‍ അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രിമാരുടെ ഗൂഢാലോചന; നാളെ മുതല്‍ പ്രക്ഷോഭം ആരംഭിക്കാന്‍ കെ.എസ്.യു

Jaihind Webdesk
Sunday, November 5, 2023


കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രിമാരുടെ ഗൂഢാലോചനയുണ്ടെന്ന് കെഎസ്‌യു. മന്ത്രി ആര്‍ ബിന്ദുവും കെ രാധാകൃഷ്ണനും ഇടപെട്ടെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണന്‍ ആരോപിച്ചു. മുപ്പതിനായിരം രൂപയുടെ കണ്ണട വെച്ചിട്ടും ആര്‍ ബിന്ദുവിനു ജനാധിപത്യ കാഴ്ചയില്ലെന്നും കെഎസ്‌യു പറയുന്നു. റിട്ടേണിങ് ഓഫീസറായ അധ്യാപകന്‍ എസ്എഫ്‌ഐക്ക് വേണ്ടി ഒത്താശ ചെയ്തു. ആര്‍ഷോ കാണിച്ച ടാബുലേഷന്‍ ഷീറ്റ് അവര്‍ ഉണ്ടാക്കിയതാണ്. കോളേജ് അധികൃതര്‍ യഥാര്‍ത്ഥ മാനുവല്‍ ടാബുലേഷന്‍ ഷീറ്റ് പുറത്ത് വിടണം. നാളെ മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു പ്രക്ഷോഭം ആരംഭിക്കും. മന്ത്രി ബിന്ദുവിനെ വഴിയില്‍ തടയും. നാളെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും യദുകൃഷ്ണന്‍ പറഞ്ഞു.