അമേരിക്കയുമായി താരതമ്യം ചെയ്യുകയും മല്‍സരിക്കുകയും ചെയ്തിരുന്ന കേരളത്തിലെ ആശുപത്രികളും ആരോഗ്യമേഖലയും ഇന്ന് തകര്‍ച്ചയിലെത്തിയിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ. ആരോഗ്യ മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനക്കും അനാസ്ഥക്കുമെതിരെ മലപ്പുറം ഡിസിസി മഞ്ചേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒമ്പത് വര്‍ഷം കൊണ്ട് നമ്മുടെ ആരോഗ്യരംഗം വര്‍ഷങ്ങളോളം പിന്നോട്ട് പോയെന്നും എപി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെപി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യമേഖലയുടെ പ്രവത്തനങ്ങളെ താറുമാറാക്കിയ ഇടതു സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.