സംസ്ഥാനത്തെ ആദ്യ വിദ്യാർത്ഥി ചിന്തൻ ശിബിരം പുതുപ്പള്ളിയിൽ; ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

Jaihind Webdesk
Friday, August 12, 2022

 

കോട്ടയം: കേരളത്തിലെ ആദ്യ വിദ്യാർത്ഥി ചിന്തൻ ശിബിരത്തിന് പുതുപ്പള്ളി വേദിയാകുന്നു.  കെഎസ്‌യു പുതുപ്പള്ളി നിയോജകമണ്ഡലം ക്യാമ്പ് ചിന്തന്‍ ശിബിരം ഓഗസ്റ്റ് 13 ന് മീനടത്ത് (ജോബിൻ തലപ്പാടി നഗർ) നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിബിരം ഉദ്ഘാടനം ചെയ്യും.

നിയോജകമണ്ഡലത്തിലെ 6 പ്രധാനപ്പെട്ട കോളേജുകളിലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി അംഗങ്ങൾ, 8 കെഎസ്‌യു മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പ്രാദേശിക കെഎസ്‌യു പ്രവർത്തകർ, നിയോജക മണ്ഡലം- ജില്ലാ ഭാരവാഹികൾ എന്നിവരെ ഉൾക്കൊള്ളിച്ചാണ് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചർച്ചകൾ, സെമിനാറുകൾ, പ്രമേയ അവതരണം, കലാപരിപാടികൾ എന്നിവയായിരിക്കും ക്യാമ്പിന്‍റെ പ്രധാന ഘടകങ്ങൾ. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ. സരിൻ പി, സിജോ ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.