കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് അട്ടിമറി; കെഎസ്‌യു പ്രസിഡന്‍റ് നിരാഹാര സമരത്തിലേക്ക്

 

കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന ജനാധിപത്യ അട്ടിമറിയില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഇന്നു വൈകിട്ട് 7 മണി മുതൽ തൃശൂർ കോർപ്പറേഷന് ഓഫീസിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ജനാധിപത്യത്തെ തച്ചുതകർക്കുന്ന ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജെ. യദുകൃഷ്ണൻ അറിയിച്ചു.

Comments (0)
Add Comment