
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍ പിള്ള അന്തരിച്ചു. 67 വയസ്സായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെ 8:30-നായിരുന്നു അന്ത്യം.
പത്തനംതിട്ടയിലെ മലയാലപ്പുഴ സ്വദേശിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഉള്ളൂരിലായിരുന്നു സ്ഥിരതാമസം. ഭൗതികദേഹം ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് സംസ്‌കരിക്കും.
കേരള സര്‍വ്വകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയന്‍സസ് ഫാക്കല്‍റ്റി ഡീനുമായിരിക്കെയാണ് ഡോ. മഹാദേവന്‍ പിള്ളയെ വൈസ് ചാന്‍സലറായി നിയമിച്ചത്. 2018-ല്‍ അന്നത്തെ ഗവര്‍ണറും സര്‍വ്വകലാശാലാ ചാന്‍സലറുമായിരുന്ന പി. സദാശിവമാണ് അദ്ദേഹത്തെ നാല് വര്‍ഷത്തേക്ക് വൈസ് ചാന്‍സലറായി നിയമിച്ചത്.