ഡോക്ടര്‍ മിനി കാപ്പനെ കേരള സര്‍വ്വകലാശാലാ രജിസ്റ്റാര്‍ ഇന്‍ചാര്‍ജ് സ്ഥനത്ത് നിന്ന് മാറ്റാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. പകരം ജോയിന്റ് രജിസ്റ്റാര്‍ ഡോ. രശ്മിയ്ക്ക് ചുമതല നല്‍കും. ഇടത് സിന്‍ഡിക്കേറ്റ് ആവശ്യപ്രകാരമാണ് യോഗം തീരുമാനം അംഗീകരിച്ചത്. ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആദ്യഘട്ടത്തില്‍ വലിയ വാഗ്വാദം ഉണ്ടായി. ഇടത് അംഗങ്ങളുടെ നിര്‍ദ്ദേശത്തില്‍ സമവായമായോടെ യോഗം തുടരുകയാണുണ്ടായത്
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടര്‍ മിനി കാപ്പന്‍ നേരത്ത് കത്തു നല്‍കിയിരുന്നെങ്കിലും വി സി ഡോ. മോഹനന്‍ കുന്നുമ്മേല്‍ ഇത് അംഗീകരിച്ചിരുന്നില്ല. സിന്‍ഡിക്കേറ്റും ഗവര്‍ണ്ണറും തമ്മിലുള്ള അധികാര വടം വലിയുടെ ഭാഗമായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡു ചെയ്തതോടെയാണ് മിനി കാപ്പണെ ഈ തസ്തികയിലേയ്ക്ക് നിയമിച്ചത്. ഈ നിയമനത്തെ ഇടത് അംഗങ്ങള്‍ തുടക്കം മുതല്‍ എതിര്‍്ത്തിരുന്നു.