സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയ കേരള സര്‍വ്വകലാശാലയിലെ അധികാര പോരും പ്രതിഷേധങ്ങളും തുടരുന്നു. വിസിയുടെ വിലക്ക് മറികടന്ന് രജിസ്ട്രാറായി തുടരുന്ന ഡോ കെ. എസ്. അനില്‍കുമാര്‍ പരിശോധിക്കുന്ന ഫയലുകള്‍ വിസി മടക്കി. പകരം വി സി ചുമതലപ്പെടുത്തിയിരിക്കുന്ന ഡോ. മിനി കാപ്പന്‍ നല്‍കുന്ന ഫയലുകള്‍ക്ക് അംഗീകാരവും നല്‍കി. ഇതിനിടയില്‍ മിനി കാപ്പനും വിസിക്കും മുന്നറിയിപ്പും താക്കീതുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തി.
വിസി നിയോഗിച്ച ഡോ. മിനി കാപ്പനും സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഡോ കെ.എസ്.അനില്‍കുമാറും ഒരേസമയം രജിസ്റ്റാര്‍ പദവിയില്‍ തുടരുന്ന അസാധാരണമായ സ്ഥിതിവിശേഷം സര്‍വ്വകലാശാലയില്‍ തുടരുകയാണ്. ഇതിനിടയില്‍ വിസിയുടെ വിലക്ക് മറികടന്ന് രജിസ്ട്രാറായി തുടരുന്ന ഡോ കെ.എസ്.അനില്‍കുമാര്‍ പരിശോധിക്കുന്ന ഫയലുകള്‍ മടക്കിയ വി സി താന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഡോ. മിനി കാപ്പന്‍ നല്‍കുന്ന ഫയലുകള്‍ക്ക് അംഗീകാരവും നല്‍കുകയാണ്.. രജിസ്ട്രാറുടെ വാഹനം പിടിച്ചെടുക്കുന്നതിനുള്ള നീക്കവും വിസി ആരംഭിച്ചിട്ടുണ്ട്. ഇതോടെ മിനി കാപ്പനും വിസിക്കും മുന്നറിയിപ്പും താക്കീതുമായി ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്തെത്തി,നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ വൈസ് ചാന്‍സിലര്‍ തുടരുകയാണെന്നും ആരെങ്കിലും സര്‍വകലാശാലയുടെ ഫയലുകള്‍ നിയമവിരുദ്ധമായി നീക്കിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ഭരണം പുറത്തിരുന്ന് നിയന്ത്രിക്കുന്ന വിസി പ്രതിഷേധം ഭയന്ന് ഇന്നും സര്‍വ്വകലാശാലയില്‍ എത്തിയില്ല.വീസി എത്തിയാല്‍ തടയുമെന്ന നിലപാടിലാണ് എസ്എഫ്‌ഐ . ഉന്നത വിദ്യാഭ്യാസം മേഖലയെ അവതാളത്തില്‍ ആക്കുന്ന സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടന്ന് ആക്രമിച്ചു.
സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയ കേരള സര്‍വ്വകലാശാലയിലെ അധികാര പോരും പ്രതിഷേധങ്ങളും തുടരുന്നത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ആശങ്കയില്‍ ആക്കുകയാണ്.