കൊവിഡിന്‍റെ മറവില്‍ വൈദ്യുതി കൊള്ള; സംസ്ഥാന വ്യാപകമായി യുഡിഎഫിന്‍റെ ‘ലൈറ്റ്‌സ് ഓഫ് കേരള’ പ്രതിഷേധം | VIDEO

കൊവിഡിന്‍റെ മറവില്‍ കെഎസ്ഇബിയുടെ വൈദ്യുതി കൊള്ളയ്ക്കെതിരെ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ‘ലൈറ്റ്‌സ് ഓഫ് കേരള’ പ്രതിഷേധം. സംസ്ഥാന വ്യാപകമായി രാത്രി 9 മണിക്ക് മൂന്ന് മിനിട്ട് സമയം വൈദ്യുത ലൈറ്റുകള്‍ ഓഫ് ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

പ്രതിഷേധത്തില്‍ വസതികളില്‍ വൈദ്യുതി വിളക്കണച്ച്, മെഴുകുതിരി തെളിയിച്ച്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

https://www.facebook.com/JaihindNewsChannel/videos/611928922758802/

വിവിധ ജില്ലകളില്‍ എം.പി മാരും എം.എൽ.എമാരും യുഡിഎഫ് നേതാക്കളും വീടുകളിൽ വൈദ്യുതി ഓഫ് ചെയ്ത് സമരത്തിൽ പങ്കാളികളായി. യുഡിഎഫ് പ്രവർത്തകരും തങ്ങളുടെ വീടുകളിൽ സമരത്തിൽ ലൈറ്റ് അണച്ച് സമരത്തിൽ പങ്കു ചേർന്നു.

കണ്ണൂർ ജില്ലയിലും നിരവധി പേർ പ്രതിഷേധത്തിൽ പങ്കാളികളായി. യുഡിഎഫ് ജില്ലാ നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധത്തിൽ ലൈറ്റ് അണച്ച് കൊണ്ട് പങ്കെടുത്തു. കുട്ടികളും മുതിർന്നവരും ഒരുപോലെ പ്രതിഷേധത്തിൽ പങ്കാളികളായി.

കോഴിക്കോട് ജില്ലയില്‍ഡിസിസി ഓഫീസില്‍ ലൈറ്റ് ഓഫ് ചെയ്ത് കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മേലുള്ള കൊള്ളയടി നിര്‍ത്തി അമിതമായി ഈടാക്കിയ തുക തിരിച്ചുകൊടുക്കണമെന്നും ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് ബില്‍ തുക സൗജന്യമാക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. ലൈറ്റ് ഓഫ് ചെയ്തിന് ശേഷം ഇരുട്ടില്‍ ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ അവതരിപ്പിച്ചു. 8.50 ഓടുകൂടി മെഴുകുതിരി അടക്കം കത്തിച്ചും 9 മണിക്ക് ലൈറ്റും മെഴുകുതിരിയും എല്ലാം അണച്ചും ഡിസിസി ഓഫീസും പരിസരവും സമ്പൂര്‍ണ്ണ ഇരുട്ടിലായി.

രാത്രി 9 മണിയോടെ മൂന്ന് മിനിട്ട് സമയം വൈദ്യുത ലൈറ്റുകള്‍ ഓഫ് ചെയ്ത് മലപ്പുറം ജില്ലയും യുഡിഎഫ് പ്രതിഷേധത്തിന്‍റെ ഭാഗമായി. യുഡിഎഫ് നേതാക്കളായ പികെ കുഞ്ഞാലികുട്ടി എംപി, ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ അഡ്വ വി.വി പ്രകാശ് തുടങ്ങിയവർ വീടുകളിൽ ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിച്ചു.

Comments (0)
Add Comment