സംസ്ഥാന ചലച്ചിത്ര അവാർഡ്: കുമാർ സാഹ്നിയും, പി.കെ. പോക്കറും ജൂറി ചെയര്‍മാന്മാര്‍

Jaihind Webdesk
Thursday, February 14, 2019

2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി രൂപീകരിച്ച് ഉത്തരവായി. കുമാർ സാഹ്നി സിനിമാവിഭാഗം ജൂറി ചെയർമാനും,  പി.കെ. പോക്കർ രചനാവിഭാഗം ജൂറി ചെയർമാനുമാണ്.

ഷെറി ഗോവിന്ദൻ, ജോർജ് ജോസഫ് (ജോർജ് കിത്തു), കെ.ജി. ജയൻ, മോഹൻദാസ്, വിജയകൃഷ്ണൻ, ബിജു സുകുമാരൻ, പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്), നവ്യ നായർ എന്നിവരാണ് സിനിമാ വിഭാഗം അംഗങ്ങൾ.

ഡോ. ജിനേഷ് കുമാർ എരമോം, സരിത വർമ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങൾ. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പർ സെക്രട്ടറിയാണ്.