2021ലെ കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു; പ്രൊഫ. കെ.പി ശങ്കരനും വൈശാഖനും വിശിഷ്ടാംഗത്വം

Jaihind Webdesk
Wednesday, July 27, 2022

2021 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈശാഖൻ മാസ്റ്ററും കെ.പി ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അർഹരായി. അൻവർ അലിയുടെ മെഹബൂബ് എക്സ്പ്രസ് മികച്ച കവിതയ്ക്കുള്ള പുരസ്കാരത്തിന് അർഹമായി. ഡോ. ആർ രാജശ്രീ രചിച്ച ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ മികച്ച നോവലിനുള്ള പുരസ്കാരം നേടി. 2018 ലെ വിലാസിനി അവാർഡ് ഇ.വി രാമകൃഷ്ണന് സമ്മാനിക്കും.സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

അക്കാദമി വിശിഷ്ടാംഗത്വം ഫെലോഷിപ്പ്:

വൈശാഖൻ മാസ്റ്റർ, കെ.പി ശങ്കരൻ

മികച്ച കവിത:

അൻവർ അലി  (മെഹബൂബ് എക്സ്പ്രസ്)

മികച്ച നോവൽ:

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത (ഡോ. ആർ.രാജശ്രീ)

പുറ്റ് (വിനോയ് തോമസ്)

ചെറുകഥ:

വഴി കണ്ടു പിടിക്കുന്നവർ (ദേവദാസ് വി.എം)

നാടകം:

നമുക്ക് ജീവിതം പറയാം (പ്രദീപ് മണ്ടൂർ)

സാഹിത്യ വിമർശനം:

എൻ അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം:

കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും (ഗോപകുമാർ ചോലയിൽ)

ജീവചരിത്രം / ആത്മകഥ:

അറ്റുപോകാത്ത ഓർമ്മകൾ (പ്രൊഫ. ടി.ജെ ജോസഫ്)

എതിര് (എം കുഞ്ഞാമന്‍)

യാത്രാവിവരണം:

നഗ്നരും നരഭോജികളും (വേണു)

വിവർത്തനം:

കായേൻ (ഷുസെ സരമാഗു)

അയ്മനം ജോൺ

ബാലസാഹിത്യം:

അവർ മൂവരും ഒരു മഴവില്ലും (രഘുനാഥ് പലേരി)

ഹാസസാഹിത്യം:

‘അ’ ഫോർ അന്നാമ്മ (ആൻ പാലി)

സമഗ്ര സംഭാവന:

ഡോ. കെ ജയകുമാർ

കടത്തനാട്ട് നാരായണൻ

ജാനമ്മ കുഞ്ഞുണ്ണി

കവിയൂർ രാജഗോപാലൻ

ഗീത കൃഷ്ണൻകുട്ടി

കെ.എ ജയശീലൻ